Tuesday, March 18, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട കളക്ടറേറ്റിന്...

പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി : അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റിയത് അം​ഗീകരിക്കാനാവില്ലെന്ന് സന്ദേശം

പത്തനംതിട്ട : പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി.ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമുള്ള സന്ദേശം ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്കാണ് വന്നത്.ആസിഫ് ​ഗഫൂർ എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്.പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റിയത് അം​ഗീകരിക്കാനാവില്ലെന്നും സന്ദേശത്തിൽ പറയുന്നു

6.48-ന് ഇ മെയിലിൽ വന്ന സന്ദേശം10 മണിക്ക് ഓഫീസിലെത്തിയ ഉദ്യോഗസ്ഥരാണ് കണ്ടത്. ഉദ്യോ​ഗസ്ഥർ സ്പെഷ്യൽ ബ്രാഞ്ചിൽ വിവരമറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാ‍ഡും സ്ഥലത്തെത്തി കളക്ടറേറ്റിൽ പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂരിൽ‌ ലീഡ് വർധിപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂർ : തൃശൂരിൽ‌ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. രണ്ടാം സ്‌ഥാനത്ത്‌ എൽ ഡി എഫിന്റെ വി...

സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത്  ലക്ഷങ്ങൾ  തട്ടിയ കേസിലെ പ്രതിയെ  പൊലീസ് അറസ്റ്റ് ചെയ്തു.

കോഴഞ്ചേരി : സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 4.90 ലക്ഷം രൂപ തട്ടിയ കേസിൽ കുമളി സ്വദേശിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ഹാറൂൺ മൻസിലിൽ ഫിറോസ് ഖാൻ (44)...
- Advertisment -

Most Popular

- Advertisement -