Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിലെ സ്കൂളുകളിൽ...

ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി:വ്യാപക പരിശോധന

ന്യൂഡൽഹി : ഡൽഹിയിലെയും നോയിഡയിലെയും സ്കൂളുകളില്‍ ബോംബ് ഭീഷണി.സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡ് സ്കൂളുകൾ ഒഴിപ്പിച്ച് പരിശോധന തുടങ്ങി.സംശയാസ്പദമായ വസ്തുക്കൾ നിലവിൽ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, ഡൽഹി മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ പബ്ലിക് സ്‌കൂൾ തുടങ്ങിയ മൂന്ന് സ്‌കൂൾക്കാണ് ആദ്യം ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. അതിനുശേഷം അമ്പതോളം സ്‌കൂളുകൾക്കും സമാനമായ മെയിലുകൾ ലഭിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ നിരവധി ബോംബുകൾ വച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.

മദർ മേരി സ്‌കൂളിൽ പരീക്ഷകൾ നടക്കുന്നതിനിടെയായിരുന്നു ഇ-മെയിൽ ലഭിച്ചത്. ഇതോടെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്‌കൂളിൽ നിന്ന് ഒഴിപ്പിച്ചു. ഫെബ്രുവരിയിൽ ആർകെ പുരത്തെ ഒരു സ്കൂളിലും ഭീഷണി സന്ദേശം എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കിണറ്റിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയ നാല് പേർ ഉള്ളിൽ  അകപ്പെട്ടു

അടൂർ : ഏറത്ത് കിണറ്റിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയ നാല് പേർ   ഉള്ളിൽ  അകപ്പെട്ടു. സംഭവം കണ്ടുനിന്ന വീട്ടമ്മ കുഴഞ്ഞു വീണു. നാട്ടുകാരുടെയും ഫയർ ഫോഴ്സിൻ്റെയും സമയോചിതമായ ഇടപ്പെടലിൽ ആളപായം ഒഴിവായി. ഞായറാഴ്ച രാവിലെ...

സംസ്ഥാന റ്റിറ്റിഐ, പിപിറ്റിറ്റിഐ കലോത്സവവും അധ്യാപക ദിനാചരണവും നാളെ തുടങ്ങും

പത്തനംതിട്ട:  28-ാമത് സംസ്ഥാന റ്റിറ്റിഐ, പിപിറ്റിറ്റിഐ കലോത്സവവും അധ്യാപക ദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക കലാസാഹിത്യവേദി അവാര്‍ഡ് വിതരണവും സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ കോഴഞ്ചേരിയില്‍ നടക്കും. 4...
- Advertisment -

Most Popular

- Advertisement -