Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsരണ്ട് ആരോപണങ്ങളും...

രണ്ട് ആരോപണങ്ങളും വ്യാജം : താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി : ജയസൂര്യ

തിരുവനന്തപുരം : തനിക്കെതിരെ ഉയർന്ന രണ്ട് ആരോപണങ്ങളും വ്യാജമാണെന്ന് നടൻ ജയസൂര്യ. ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണു താനെന്നും നടൻ പറഞ്ഞു. പീഡനക്കേസിൽ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയസൂര്യ.

ആരോപണം ഉന്നയിച്ച സ്ത്രീകളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. 2013-ൽ തൊടുപുഴയിൽ വച്ച് അതിക്രമം നടത്തിയെന്ന് ആരോപിച്ച സിനിമയുടെ ഷൂട്ടിംഗ് 2011-ൽ തന്നെ പൂർത്തിയായതാണ്. രണ്ടാമത്തെ പരാതിയിൽ പറയുന്ന ഷൂട്ടിങ്ങിൽ സെക്രട്ടറിയേറ്റിന്റെ ഒന്നാം നിലയിൽ രണ്ട് മണിക്കൂർ മാത്രമാണ് ഷൂട്ട് ചെയ്യാൻ അനുമതി.അതിനിടയിലേക്ക് എങ്ങനെയാണ് അവര്‍ എത്തിയതെന്ന് പോലും അറിയില്ലെന്നും ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന ബഡ്ജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെ .രാജഗോപാൽ ആരംഭിച്ചു. ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് ധനമന്ത്രി പറഞ്ഞു. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍...

സ്‌കൂൾ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു : 5 പേർക്ക് പരിക്ക്

തിരുവനന്തപുരം : ആറ്റിങ്ങലിലിൽ സ്കൂൾ ബസിൽ കെഎസ്ആർടിസി ബസ് ഇടിച്ചു.5 വിദ്യർഥികൾക്ക് പരിക്കേറ്റു .ആലംകോട് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ആറ്റിങ്ങൽ ഡയറ്റ് സ്കൂളിന്റെ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ത്ഥികള്‍...
- Advertisment -

Most Popular

- Advertisement -