ന്യൂഡൽഹി : നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കവേ അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പുർ അതിർത്തിയിലാണു സംഭവം.182-ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിളായ പി.കെ സിങ്ങിനെയാണ് പാക് റഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്.ഇന്നലെയായിരുന്നു സംഭവം.
അതിർത്തിയിൽ കർഷകരെ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് പി.കെ സിങ്ങ് പിടിയിലായത്. അതിർത്തിവേലി കടന്ന് തണലരികിൽ കർഷകർക്കൊപ്പം വിശ്രമിക്കാൻ നടന്നപ്പോഴാണ് പാകിസ്താൻ പട്ടാളം പിടികൂടിയത്. സിങ്ങ് യൂണിഫോമിലായിരുന്നു.കസ്റ്റഡിയിലെടുത്ത ജവാന്റെ ഫോട്ടോ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താൻ സൈനികർ ഫ്ലാഗ് മീറ്റിംഗ് നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.