Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ സ്വയംഭരണ...

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് 10ന് : തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി 

പത്തനംതിട്ട : ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. 10നാണ് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ 11 നാണ്.

കോന്നി ബ്ലോക്ക്പഞ്ചായത്തിലെ ഇളകൊള്ളൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണം ഗ്രാമപഞ്ചായത്തിലെ കിഴക്കുംമുറി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി എന്നിവടങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് ക്യൂവിലുള്ളവര്‍ക്കെല്ലാം സ്ലിപ്പ് നല്‍കി വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നല്‍കും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച പാസ്ബുക്ക് എന്നിവയിലേതെങ്കിലും രേഖ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.

സമ്മതിദായകരുടെ ഇടതുകൈയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനു പകരം ഇടതുകൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടുക. വോട്ടെണ്ണല്‍ 11ന് രാവിലെ 10ന് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 24-09-2025 Dhanalekshmi DL-19

1st Prize Rs.1,00,00,000/- DP 784922 (PATHANAMTHITTA) Consolation Prize Rs.5,000/- DN 784922 DO 784922 DR 784922 DS 784922 DT 784922 DU 784922 DV 784922 DW 784922 DX 784922...

Kerala Lottery Results : 02-12-2024 Win Win W-798

1st Prize Rs.7,500,000/- (75 Lakhs) WH 334811 (CHITTUR) Consolation Prize Rs.8,000/- WA 334811 WB 334811 WC 334811 WD 334811 WE 334811 WF 334811 WG 334811 WJ 334811 WK...
- Advertisment -

Most Popular

- Advertisement -