Saturday, April 26, 2025
No menu items!

subscribe-youtube-channel

HomeNewsജോലി തട്ടിപ്പിനെതിരെ...

ജോലി തട്ടിപ്പിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തി വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.

അത്തരം വ്യക്തികളുടെ വഞ്ചനയിൽപ്പെട്ടു പോകാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം. അത്തരം തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് ഉദ്യോഗാർഥികൾ പോലീസിനോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നൽകണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവംബർ 14 ലോക പ്രമേഹ ദിനം : പ്രമേഹ നിയന്ത്രണ പദ്ധതികൾ ശാക്തീകരിക്കുന്നതിന് ഒരു വർഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി

നവംബർ 14 ലോക പ്രമേഹ ദിനം.' തടസ്സങ്ങൾ നീക്കാം, വിടവുകൾ നികത്താം: പ്രമേഹരോഗ നിയന്ത്രണത്തിനും രോഗികളുടെ ക്ഷേമത്തിനായി ഒരുമിക്കാം' (Breaking barriers and bridging gaps: uniting to strengthen diabetes well-being)...

മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള നടത്തുന്ന മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണമായും ഓൺലൈൻ നടക്കുന്ന കോഴ്‌സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടുതൽ ...
- Advertisment -

Most Popular

- Advertisement -