Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsHarippadഹരിപ്പാട് കെഎസ്ആർടിസി...

ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാന്റിന് സമീപം  കഞ്ചാവ് ചെടി കണ്ടെത്തി

ഹരിപ്പാട് : ഹരിപ്പാട് കെ എസ് ആർ ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള 3 നില കെട്ടിടത്തിന്റെ മുകളിൽ വളർന്ന് നിന്ന മൂന്ന് അടി നീളമുള്ള കഞ്ചാവ് ചെടി പിടികൂടി. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് തമ്പടിക്കുന്ന ക്രിമിനൽ, ലഹരി സംഘങ്ങൾ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചത് കിളിർത്ത് വന്നതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇവിടെ രാത്രികാലങ്ങളിൽ സ്ഥിരമായി വരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സി ഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ഷൈജ, ആദർശ് എന്നിവരാണ് കഞ്ചാവ് ചെടി പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചരിത്രം കുറിച്ച് ശുഭാംശു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിൽ

ഫ്ലോറിഡ : ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ളവരുമായി ആക്സിയം-4 ദൗത്യ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. ഇന്ത്യൻ സമയം വൈകിട്ട് നാലോടെയാണ് പേടകത്തിന്റെ ഡോക്കിങ് ആരംഭിച്ചത്. 28.5...

കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസ് ആയി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും

കൊച്ചി : കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസ് ആയി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും.ഇത് സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കേരള ഹൈക്കോടതിയിലെ നിലവിലെ ചീഫ്...
- Advertisment -

Most Popular

- Advertisement -