Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്...

ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച യുവാവിൽ നിന്നും  കഞ്ചാവ് പിടികൂടി

കോന്നി : ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പിടികൂടി സ്റ്റേഷനിലെത്തിച്ച യുവാവിൽ നിന്നും  കഞ്ചാവ് കണ്ടെടുത്തു. വി -കോട്ടയം പ്ലാച്ചേരി വിള തെക്കേതിൽ രതീഷ് കുമാറി (37)ന്റെ കയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്നും രണ്ടു ചെറിയ പ്ലാസ്റ്റിക് കവറുകളിലായി 18 ഗ്രാം കഞ്ചാവ്  കണ്ടെടുത്തു.  വി- കോട്ടയം മാളികപ്പുറം ക്ഷേത്ര ഉത്സവത്തിനിടെ പരസ്പരം ഉന്തും തള്ളും ഉണ്ടായി പ്രശ്നം സൃഷ്ടിച്ചതിനു ഇയാളെയും, വി- കോട്ടയം രേഖാഭവനിൽ പ്രകാശി (55)നെയുമാണ് പോലീസ് പിടിച്ച്  സ്റ്റേഷനിൽ എത്തിച്ചത്. ഇരുവർക്കുമെതിരെ  കോന്നി പോലീസ് നിയമനടപടി സ്വീകരിച്ചു. രതീഷ് കുമാറിനെതിരെ കഞ്ചാവ് കൈവശം സൂക്ഷിച്ചതിനും കേസ് എടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ പാണ്ടിശ്ശേരിഭാഗം ഗവ. എൽ പി സ്കൂൾ  വാർഷികാഘോഷവും കിഡ്സ് ഗ്രാജുവേഷൻ സെറിമണിയും

തിരുവല്ല:  കുറ്റൂർ പാണ്ടിശ്ശേരിഭാഗം ഗവ. എൽപി സ്കൂൾ 110-)o വാർഷികാഘോഷം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്തു.  യുകെജിയിൽ നിന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടാൻ പോകുന്ന വിദ്യാർത്ഥികളുടെയും നാലാം...

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : പാലക്കാട് കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപാറ സ്വദേശി സൈമണെ (31) ആണ് പുലർച്ചെയോടെ വീടിന് സമീപത്ത് അവശനിലയിൽ കണ്ടെത്തിയത്.ഇയാൾ...
- Advertisment -

Most Popular

- Advertisement -