Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ കോളജ്...

വയനാട്ടിൽ കോളജ് വിദ്യാർത്ഥിയിൽ നിന്നും കഞ്ചാവ് മിഠായി പിടികൂടി

വയനാട് : വയനാട്ടിൽ വിദ്യാർത്ഥിയിൽ നിന്നും കഞ്ചാവ് മിഠായി പിടികൂടി. ബത്തേരിയിലെ കോളജ് വിദ്യാർത്ഥിയിൽ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം വിദ്യാർഥികൾ സംശയാസ്പദമായി കൂട്ടംകൂടി നിൽക്കുന്നത് കണ്ട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മിഠായിയെ കുറിച്ച് വിവരം ലഭിച്ചത്.

ഇതേ കോളജിൽ പഠിക്കുന്ന വിദ്യാർഥിയാണ് മറ്റ് വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നത്.ഓൺലൈൻ വഴിയാണ് കഞ്ചാവ് മിഠായികളുടെ വ്യാപാരം. 30 രൂപയ്‌ക്കാണ് ഒരു കഞ്ചാവ് മിഠായി വിറ്റിരുന്നത്. മൂന്ന് മാസമായി ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി മിഠായി വാങ്ങി വിൽപ്പന നടത്തുന്നുണ്ടെന്ന് പിടികൂടിയ വിദ്യാർത്ഥി മൊഴി നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകൾ : മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ മാസ്‌ക് ധരിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുണ്ട് . അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ...

നാഷണൽ ഹൈവേ യാത്രയ്‌ക്ക് 3000 രൂപയുടെ വാർഷിക ഫാസ്റ്റാഗ് പാസ് പദ്ധതി

ന്യൂഡൽഹി : നാഷണൽ ഹൈവേ യാത്രയ്‌ക്ക് വാർഷിക ഫാസ്റ്റാഗ് പാസ് പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നത്...
- Advertisment -

Most Popular

- Advertisement -