Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട കാർ വീടിനുള്ളിലേക്ക് ഇടിച്ചു കയറി അപകടം

റാന്നി : നിയന്ത്രണം വിട്ട കാർ വീടിനുള്ളിലേക്ക് ഇടിച്ചു കയറി അപകടം വീടിന് നാശനഷ്ടം. ആളപായമില്ല

ഇന്ന് പുലർച്ചെ 4 ന് ഉതിമൂട്ടിലാണ് അപകടം നടന്നത്. മംഗലത്ത് തോമസ് സാമുവലിൻ്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. വീടിൻ്റെ മതിലിനും പോർച്ചിൽ കിടന്ന കാറിനും നാശനഷ്ടമുണ്ടായി. കോന്നി സ്വദേശി രാജേഷ് എന്ന ആളാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കശ്മീരിൽ നിന്നുള്ള യാത്രക്കാരെ കൊച്ചിയിൽ ഇറക്കിയ ശേഷം കോന്നിയിലേക്ക് വരും വഴിയാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പറയുന്നു.

ഇവിടെ അപകടം ഉണ്ടായ സ്ഥലത്തിന് സമീപം നേരത്തെയും സമാന രീതിയിൽ അപകടം നടന്നിട്ടുണ്ട്. ദീർഘദൂര യാത്ര കഴിഞ്ഞ് വരുന്ന വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തമുണ്ടായി

കോഴിക്കോട്:കോഴിക്കോട് കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തമുണ്ടായി. വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ രാവിലെ പത്തുമണിയോടെയാണ് സംഭവം.സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നു.അഗനിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.ആർക്കും പരുക്കില്ല. കാറുകള്‍ പെയിന്റുചെയ്യുന്ന...

സംസ്ഥാന സ്‌കൂള്‍ കലോത്സവം : തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കി

തിരുവനന്തപുരം : 63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിൽ തൃശ്ശൂർ ജില്ല സ്വർണക്കപ്പ് സ്വന്തമാക്കി. ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008...
- Advertisment -

Most Popular

- Advertisement -