എറണാകുളം : വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ആറ് സഹപാഠികളെയും രണ്ട് അദ്ധ്യാപകരെയും പ്രതി ചേർത്തു പൊലീസ് കേസെടുത്തു . കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.കുറ്റക്കാരെ സംരക്ഷിച്ചെന്നും ആക്രമിക്കപ്പെട്ട വിദ്യാർത്ഥിനിക്ക് മാനിസക പിന്തുണ നൽകിയില്ലെന്നും കാണിച്ചാണ് അദ്ധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്.തൃക്കാക്കര തെങ്ങോട് ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിക്ക് നേരെയാണ് നായ്ക്കുരണപ്പൊടി വിതറിയത്. കഴിഞ്ഞ മാസം മൂന്നിന് നടന്ന സംഭവത്തെ തുടർന്ന് ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.