Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷി കുട്ടികളെ മുഖ്യധാരയിൽ...

ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിൽ എത്തിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ഭിന്നശേഷിയുള്ള കുട്ടികളെ  മുഖ്യധാരയിലേക്ക് എത്തിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ ബഡ്‌സ് കലോത്സവം ‘തില്ലാന 2026’ അബാൻ ആർക്കേഡ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി കുട്ടികൾക്ക് മാനസിക, ബൗദ്ധിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കൽ അധ്യക്ഷത വഹിച്ചു.

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും നൈപുണ്യപരിശീലനവും പരിപാലനവും ലക്ഷ്യമാക്കി കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമാണ് കലോത്സവം സംഘടിപ്പിച്ചത്. ജില്ലയിലെ 12 ബഡ്സ് സ്കൂളുകളിൽ നിന്നായി 150 ഓളം മത്സരാർഥികളാണ് മാറ്റുരച്ചത്. 15 സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾക്കാണ് അബാൻ ഓഡിറ്റോറിയം വേദിയായത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലയിലെ മൂന്നു റോഡുകള്‍ക്കായി 27 കോടിയുടെ ഭരണാനുമതി

പത്തനംതിട്ട : ജില്ലയിലെ മൂന്നു റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചു നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. ആകെ 27 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. തിരുവല്ല നിയോജകമണ്ഡലത്തിലെ കടപ്ര- വീയപുരം റോഡിന്...

മൂവാറ്റുപുഴയിൽ നിന്നു ചങ്ങനാശേരിയിലേക്ക് കെഎസ്ആർടിസി സർവീസ്  പ്രതീക്ഷയേകുന്നു

ചങ്ങനാശേരി : മൂവാറ്റുപുഴയിൽ നിന്നു ചങ്ങനാശേരിയിലേക്ക് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ കെഎസ്ആർടിസിക്ക് നൽകിയ കത്ത് ചങ്ങനാശേരിക്ക് പ്രതീക്ഷയേകുന്നു. എംസി റോഡിനു സമാന്തരമായി കൂത്താട്ടുകുളം – ഉഴവൂർ –...
- Advertisment -

Most Popular

- Advertisement -