ചെന്നൈ : പാർട്ടി സമ്മേളനത്തിനിടെ ബൗൺസർമാർ കയ്യേറ്റം ചെയ്തെന്ന ആരാധകന്റെ പരാതിയിൽ നടൻ വിജയ്ക്കെതിരെ പൊലീസ് കേസെടുത്തു .ഓഗസ്റ്റ് 21 ന് മധുരയിൽ വച്ച് നടന്ന ടിവികെ സംസ്ഥാന സമ്മേളനത്തിനിടെ വിജയ്‌യുടെ ബൗൺസർമാർ ശരത് കുമാർ എന്ന യുവാവിനെ കയ്യേറ്റം ചെയ്യുകയും റാംപിൽ നിന്നും തള്ളിയിടുകയും ചെയ്‌തെന്നാണ് പരാതി .ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഭാരതീയ ന്യായ സംഹിതയുടെ 189(2), 296(ബി), 115(I) എന്നീ വകുപ്പുകൾ പ്രകാരമാണ് വിജയ്‌ക്കും ബൗൺസർമാർക്കുമെതിരെ പെരമ്പല്ലൂർ പൊലീസ് കേസെടുത്തിരിക്കുന്നത് .






