Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsജാതിചിന്ത മറ്റെന്നത്തേക്കാളും...

ജാതിചിന്ത മറ്റെന്നത്തേക്കാളും വളരെ കൂടിയൊരു കാലഘട്ടമായി മാറി –  വെള്ളാപ്പള്ളി നടേശൻ

തിരുവല്ല: ജാതിചിന്ത മറ്റെന്നത്തേക്കാളും വളരെ കൂടിയൊരു കാലഘട്ടമായി ഇന്ന് മാറിയെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തിന്റെ പലഭാഗത്തും ജാതിയുടെയും മതത്തിന്റെയും പേരിൽ യുദ്ധങ്ങൾ വരെ നടക്കുന്നു.

തന്റെ മതം മാത്രം മതിയെന്നും മറ്റുള്ള മതങ്ങൾ വേണ്ടെന്നും മാത്രമല്ല, അതിന്റെ പേരിൽ കൊള്ളയും കൊലയും വരെ ലോകത്തെമ്പാടും നടക്കുന്നു. ജാതിയും മതവുമില്ലെന്ന് പറയുന്നവരും തിരഞ്ഞെടുപ്പിൽ ജാതിയും മതവും മാത്രം നോക്കിയാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്.

സ്വാതന്ത്ര്യം കിട്ടിയ കാലത്ത് സ്ഥാനാർത്ഥിയുടെ പേരോ ജാതിയോ നോക്കാതെ ആനപ്പെട്ടി, കുതിരപ്പെട്ടി, രാഷ്ട്രീയ പാർട്ടികളുടെ പേരുമൊക്കെ പറഞ്ഞാണ് വോട്ട് ചെയ്തിരുന്നത്. എന്നാലിപ്പോൾ സ്ഥാനാർത്ഥി ഏത് ജാതിയാണെന്ന് നോക്കി തന്റെ ജാതി ആണെങ്കിൽ മാത്രമേ വോട്ടുചെയ്യൂ എന്ന നിലപാടാണ് ചിലർ പുലർത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദേശം നൽകി.
രാജ്യസഭാ മുൻഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ വിശിഷ്ടാതിഥിയായി.

പാർലമെന്റ് തിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി എം.പി, എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം. തോമസ് ഐസക്, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന ഗ്രന്ഥശാലാ സംഘം വൈസ് പ്രസിഡന്റ് എ.പി.ജയൻ, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ ആർ, അനിൽ ചക്രപാണി, സരസൻ ടി.ജെ, മനോജ് ഗോപാൽ,പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ   എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഴ്സസ് വാരാഘോഷത്തിന് തുടക്കമായി

പത്തനംതിട്ട: ജില്ലയിലെ നഴ്സസ് വാരാഘോഷത്തിന് തുടക്കമായി. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, ആരോഗ്യവകുപ്പിലെ ഗവണ്‍മെന്റ് പബ്ലിക്ക് ഹെല്‍ത്ത് നഴ്സിംഗ് ആന്‍ഡ് നഴ്സിംഗ് വിഭാഗങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ നഴ്സസ് വാരാചരണത്തിന് തുടക്കമായത്. തിരുവല്ല താലൂക്ക് ആസ്ഥാനത്ത് നടന്ന...

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരു മാറ്റ ശുപാർശക്ക് അംഗീകാരം

തിരുവനന്തപുരം : തലസ്ഥാനത്തെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -