ന്യൂഡൽഹി : നടപ്പ് സാമ്പത്തിക വർഷം രാജ്യം 7.4 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവെ.ധനമന്ത്രി ഇന്ന് പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ 2026-27ൽ ഇന്ത്യയ്ക്ക് 6.8 മുതൽ 7.2% വരെ ജിഡിപി വളർച്ചയാണ് പ്രവചിക്കുന്നത് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായാണ് സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിച്ചത് .
കഴിഞ്ഞവർഷം (2024-25)ജിഡിപി 6.5 ശതമാനമായിരുന്നു വളർന്നത്.ധനകമ്മി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിൽ സർക്കാർ വിജയിച്ചു. യുഎസിന്റെ താരിഫ് വർധന ഉൾപ്പടെയുള്ള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ കയറ്റുമതി മേഖല കരുത്തുകാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.






