Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവ് പൊങ്കാല:...

ചക്കുളത്തുകാവ് പൊങ്കാല: പണ്ടാര അടുപ്പു സ്ഥാപിച്ചു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിന് മുൻപിൽ പണ്ടാര പൊങ്കാല അടുപ്പുകൾ സ്ഥാപിച്ചു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടു കൂടിയാണ് അടുപ്പ് സ്ഥാപിച്ചത്.

പൊങ്കാല ദിനത്തിൽ പണ്ടാര പൊങ്കാല അടുപ്പിൽ നേദ്യം പാകം ചെയ്യും. ഈ അടുപ്പിൽ നിന്ന് അഗ്നി സ്വീകരിച്ചാണ് ഭക്തർ പൊങ്കാല അടുപ്പുകൾ കത്തിക്കുന്നത്. പണ്ടാര പൊങ്കാല അടുപ്പിൽ പാകപ്പെടുത്തുന്ന നേദ്യം ദേവിക്ക് സമർപ്പിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഛത്തീസ്​ഗഡിൽ 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പ്പൂർ :ഛത്തീസ്​ഗഡിലെ ബസ്തറിൽസുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരിൽ രണ്ട് പേർ വനിതകളാണ്. നാരായൺപുർ,കങ്കർ ജില്ലാതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ഡയറക്ടറേറ്റ് ജനറൽ ഓഫ് റിസർവ് പൊലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്നാണ്...

വയനാട് ചൂരൽ മല, മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തം: കൈത്താങ്ങായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

പത്തനംതിട്ട :  വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും, മറ്റ് ജീവിത സാഹചര്യങ്ങളെല്ലാം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് ഒരുക്കാൻ പത്തനംതിട്ട ജില്ലാ പഞ്ചായത്തും തയ്യാറായതായി പ്രസിഡൻ്റ് രാജി...
- Advertisment -

Most Popular

- Advertisement -