Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരി ജനറൽ...

ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം

കോട്ടയം : ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നവീകരണം യാഥാർഥ്യത്തിലേക്ക്. ടെൻഡർ നടപടികൾ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭനടപകടികളലേക്ക് കരാർ കമ്പനിയും കടന്നിരിക്കുകയാണ്. കിഫ്ബി മുഖേനെ 80 കോടി രൂപ മുടക്കിയാണ് ആധുനികരീതിയിൽ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.

നാലു നിലകളിലായി 8381.52 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്. അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തീയേറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓർത്തോ വിഭാഗം, നേത്രരോഗ വിഭാഗം, സർജിക്കൽ വിഭാഗം, മെഡിക്കൽ വിഭാഗം, ഇ.എൻ. ടി. വിഭാഗം, ത്വക് രോഗ വിഭാഗം എന്നിവ സജ്ജമാക്കും.നഴ്‌സുമാർക്കായി ഡ്യൂട്ടി മുറികൾ, രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള മുറികൾ, വയോജന ശിശു സൗഹൃദ മുറികൾ എന്നിവയുമൊരുക്കും. പൊലീസ് എയ്ഡ് പോസ്റ്റും സി.ടി സ്‌കാൻ, ഫാർമസി, റേഡിയോളജി വിഭാഗങ്ങളുമുണ്ടാകും. സർജിക്കൽ വാർഡുകൾ, വിശ്രമ മുറികൾ, പാൻട്രി, ഐസൊലേഷൻ മുറി, പ്ലാസ്മ സ്റ്റോർ മുറി, കൗൺസിലിംഗ് മുറി, ലിഫ്റ്റ് എന്നീ സംവിധാനങ്ങളും ഒരുക്കും.25 കോടി രൂപയിലധികം സാങ്കേതിക സംവിധാനങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തും.

ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ജനങ്ങൾക്ക് നൽകാൻ ഈ നിർമാണ പ്രവർത്തങ്ങൾ സഹായിക്കുമെന്ന് ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വര്‍ണത്തട്ടിപ്പുകേസ് : മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ പിടിയിൽ

കോഴിക്കോട് : ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും മുന്‍ മാനേജറുമായ മധ ജയകുമാര്‍ പിടിയില്‍.  തെലങ്കാനയില്‍ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടിയത്. ബാങ്കിലെ 42 അക്കൗണ്ടുകളില്‍നിന്നായി17...

ചാലക്കുടിയിൽ തെരുവു നായയുടെ ആക്രമത്തിൽ 12 പേർക്ക് പരുക്കേറ്റു

ചാലക്കുടി : തെരുവു നായയുടെ ആക്രമത്തിൽ 12 പേർക്ക് പരുക്കേറ്റു. ചാലക്കുടി കൂടപ്പുഴയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കും വൈകിട്ട് 5.30ഓടെയുമാണു നായയുടെ ആക്രമണമുണ്ടായത്.മാര്‍ക്കറ്റില്‍ നിന്ന് കൂടപ്പുഴ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് നായ ആളുകളെ...
- Advertisment -

Most Popular

- Advertisement -