Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryവിദേശ മദ്യം...

വിദേശ മദ്യം കൈവശം വച്ചതിന് ചങ്ങനാശ്ശേരി സ്വദേശി പോലീസ് പിടിയിൽ 

ചങ്ങനാശേരി : അനധികൃതമായി അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിനും വില്പന നടത്തിയതിനും ചീരംചിറ സ്വദേശി ചങ്ങങ്കേരിൽ വീട്ടിൽ പ്രദീപ് ജോസഫ് അറസ്റ്റിൽ.

ചെത്തിപ്പുഴ  ഐ ഇ നഗർ ഭാഗത്ത് വച്ചാണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.  സ്കൂട്ടറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് മദ്യം സ്ഥലത്തെത്തിച്ചു നല്കുകയായിരുന്നു പതിവ് . പ്രതിയുടെ പക്കൽ നിന്നും 5 Ltr വിദേശമദ്യവും 17,7040/- രൂപയും കണ്ടെടുത്തു.

അനധികൃത മദ്യവില്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്  ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രദീപ് പിടിയിലായത്.

ചങ്ങനാശ്ശേരി ഡിവൈഎസ് പി  എ കെ വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ ബി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘമാണ്   പ്രതിയെ  പിടികൂടിയത്. കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്ത് ജലമെത്തിക്കാൻ കുന്നാർ ഡാമിൽനിന്ന് ഒരു പൈപ്പ് ലൈൻ കൂടി: ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല : ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമിൽ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു. കുന്നാർ...

വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള കിറ്റുകൾ പിടികൂടി

വയനാട് : വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റുകൾ പിടികൂടി.തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശി കുമാറിന്റെ വീടിന് സമീപത്തെ മില്ലിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്.തിരഞ്ഞെടുപ്പ് ഫ്ലൈയിങ്...
- Advertisment -

Most Popular

- Advertisement -