Wednesday, February 5, 2025
No menu items!

subscribe-youtube-channel

HomeNewsKonniഇക്കോ ടൂറിസം...

ഇക്കോ ടൂറിസം സെന്ററിലെയും ആനത്താവളത്തിലെയും പ്രവർത്തന സമയത്തിൽ മാറ്റം

കോന്നി : ഇക്കോ ടൂറിസം സെന്ററിലെയും ആനത്താവളത്തിലെയും പ്രവർത്തന സമയത്തിൽ വനംവകുപ്പ് മാറ്റം വരുത്തി. ആനത്താവളത്തിൽ ആനകൾക്ക് വ്യായാമം നൽകുന്നതിന്റെ ഭാഗമായാണ് സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ആയിരുന്ന സമയം ഇനി മുതൽ 9.30 മുതൽ 6 വരെ ആയിരിക്കും.

കോന്നി ആനത്താവളത്തിലെ ആനകളുടെ ആരോഗ്യപരിപാലനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് സമയ ക്രമത്തിൽ മാറ്റം വരുത്തിയത്. ഇനി രാവിലെ 9 വരെ ആനത്താവളത്തിൽ ആനകൾ നടത്തത്തിന് ഇറങ്ങും.
ആനകൾക്ക് നടക്കുന്നതിന് വേണ്ടി കുമ്മണ്ണൂരിൽ സ്ഥലം കണ്ടെത്തി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

ആനകൾക്ക് വേണ്ടത്ര വ്യായാമം ലഭിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ പരിഷ്കരണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടുമുറ്റത്ത് കിടന്ന കാർ അടിച്ചു തകർത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ

പന്തളം : വീട്ടുമുറ്റത്ത് കിടന്ന കാർ അടിച്ചുതകർത്ത കേസിൽ മൂന്നുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തവളംകുളം വാഴപ്ലാവിൽ തെക്കതിൽ വീട്ടിൽ (മനോജ് ഭവനം)കിരണിന്റെ  ആൾട്ടോ കാർ ചൊവ്വാഴ്ചയാണ്  പ്രതികൾ വീട്ടിൽ...

പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

തിരുവല്ല : യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മയിൽ ഇന്ന് ദുഃഖ വെള്ളി.ഈ ദിവസത്തിൽ യേശു ക്രിസ്തുവിന്റെ പീഡസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.പള്ളികളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പ്രാർത്ഥനകൾ ,ആരാധന,...
- Advertisment -

Most Popular

- Advertisement -