Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsപഠന സങ്കല്പങ്ങൾ...

പഠന സങ്കല്പങ്ങൾ മാറ്റുക : ഋഷിരാജ് സിംഗ് ഐപിഎസ്

റാന്നി : പരമ്പരാഗത പഠനരീതിയിൽ നിന്നും മാറി കാലാനുസൃതമായ പഠനരീതി പരിശീലിക്കണമെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ആവശ്യപ്പെട്ടു. SC ഹയർ സെക്കൻഡറി സ്കൂളിലെ ഇ ഡി ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴത്തിലുള്ള വായനയും വിവര സാങ്കേതിക വിദ്യയിലുള്ള അറിവുകളും ഇന്ന് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്കൂൾ മാനേജർ റവ. ജോൺസൺ വർഗീസ് അധ്യക്ഷനായി.

റിട്ട. എക്സൈസ് ഓഫീസർ ബി ഹരികുമാർ, മുഖം പബ്ലിക്കേഷൻസ് ഡയറക്ടർ അനിൽ പെണ്ണുക്കര, ഇൻഡസ്ട്രീസ് റാന്നി എക്സ്റ്റൻഷൻ ഓഫീസർ അമൽദേവ്, പ്രിൻസിപ്പൽ ഷൈനി സൂസൻ എബ്രഹാം, ഹെഡ്മിസ്ട്രസ് അനി മാത്യു , ഇ ഡി ക്ലബ് സ്കൂൾ കോ ഓർഡിനേറ്റർ ലിജു പി മാത്യു എന്നിവർ സംസാരിച്ചു. ഇ ഡി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച സ്മാർട്ട് ഗ്ലോ എൽ ഇ ഡി ബൾബ്, ഇ ഡി സ്കോളർ നോട്ട് ബുക്ക് ,റേഞ്ചർ യൂണിറ്റ് നിർമിച്ച “I Promise “പേപ്പർ പേന എന്നിവയുടെ പ്രകാശനവും നടന്നു. മുഖം പബ്ലിക്കേഷൻസ് സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ മാനേജർ ഏറ്റുവാങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭ മുൻ കൗൺസിലർ ബിജു ലങ്കാഗിരി അന്തരിച്ചു

തിരുവല്ല: തിരുവല്ല നഗരസഭ മുൻ കൗൺസിലർ ബിജു ലങ്കാഗിരി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ല എസ് സി എസ് ജംഗ്ഷന് സമീപമുള്ള  അദ്ദേഹത്തിൻ്റെ...

തോമസ് ഐസക്കിൻ്റെ മുഖാമുഖവും റോഡ്ഷോയും ഇന്ന് തിരുവല്ലയിൽ

തിരുവല്ല: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയും റോഡ്ഷോയും ശനിയാഴ്ച തിരുവല്ല അസംബ്ലി മണ്ഡലത്തിൽ നടക്കുന്നു . പ്രചരണ പരിപാടിയുടെ ഭാഗമായുള്ള മുഖാമുഖം രാവിലെ 8.30 ന്...
- Advertisment -

Most Popular

- Advertisement -