Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsKollamമദ്യപിച്ച് ജോലിക്കെത്തുന്നവരെ...

മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ പരിശോധന:പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി

കൊല്ലം: മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തുന്നതിനിടെ പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ കൂട്ട അവധി.പത്തനംതിട്ടയിൽ നിന്നെത്തിയ വിജിലൻസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ മദ്യപിച്ചെത്തിയ മൂന്ന് കെഎസ്ആർടിസി ജീവനക്കാരെ പിടികൂടിയപ്പോഴാണ് 12 പേർ മുന്നറിയിപ്പില്ലാതെ അവധിയെടുത്തത് . ഇതോടെ പത്തനാപുരം ഡിപ്പോയിലെ 15 സർവീസുകൾ മുടങ്ങി.

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കിയെന്നും അകാരണമായി കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി : കള്ളിംഗ് ഇന്ന്

ആലപ്പുഴ: ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പതിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 5079 വളർത്തു പക്ഷികളെ (മുഹമ്മ-4954, മണ്ണഞ്ചേരി-1251) ഇന്ന് (ജൂൺ 7) കള്ളിംഗിന് വിധേയമാക്കും.

സർവ്വ മത സമ്മേളനവും ശതാബ്ദി ആഘോഷവും

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് സർവ്വ മത സമ്മേളനം നടന്നു.ശ്രീനാരായണ ഗുരുദേവൻ്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായുള്ള സർവ്വ മതസമ്മേളനം  ഗോവ ഗവർണർ...
- Advertisment -

Most Popular

- Advertisement -