Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആർ.ടി.സി ബസിലെ...

കെ.എസ്.ആർ.ടി.സി ബസിലെ പ്രസവം : കെ.എസ്.ആർ.ടി.സി ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം : തൃശ്ശൂരിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെട്ട സാഹചര്യത്തിൽ അവസരോചിത ഇടപെടൽ നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ അഭിനന്ദിച്ചു.

യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ അടിയന്തിരമായി എത്തിച്ച് ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ബസിനുളളിൽ സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെ.എസ്.ആർ.ടി.സി തൊട്ടിൽപാലം യൂണിറ്റിലെ ഡ്രൈവർ എ.വി.ഷിജിത്ത്, കണ്ടക്ടർ ടി.പി അജയൻ എന്നിവരെയാണ് ഗതാഗത മന്ത്രി ഫോണിൽ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്. ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെ.എസ്.ആർ.ടി.സിയുടെ സത്സേവനാ രേഖയും നൽകുമെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനുമോദിച്ചു

തിരുവല്ല : സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി പത്തനംതിട്ട ജില്ലയിൽ നിന്നും അവാർഡ് നേടിയ  കാവുംഭാഗം വില്ലേജ് ഓഫീസർ  മായ. ടി.ജിയെ അനുമോദിച്ചു. കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന,...

ശബരിമലയിൽ  സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ ആരംഭിച്ചു

പത്തനംതിട്ട : ശബരിമലയിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ ആരംഭിച്ചു. ഉപയോഗശൂന്യമായ 6. 65 ലക്ഷം ടിൻ അരവണ മാളികപ്പുറത്തെ ഗോഡൗണിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള പ്രവ്യത്തികളാണ് ആരംഭിച്ചത്. 2021 -...
- Advertisment -

Most Popular

- Advertisement -