വയനാട് : മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. മേപ്പാടിയിലെ മദ്രസയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന 16 കുട്ടികളെയാണ് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്രസയിലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മിഠായി കഴിച്ചവർക്കാണ് വയറുവേദനയുണ്ടായത്. അടുത്തുള്ള ബേക്കറിയിൽ നിന്നും വാങ്ങിയ മിഠായികളാണ് അൻപതോളം വിദ്യാർത്ഥികൾ കഴിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറിയിൽ പരിശോധന നടത്തി.