Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeSpiritualക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

പത്തനംതിട്ട : ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവർ  ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനയും നടക്കുന്നു . ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഖവെള്ളിയെ ക്രൈസ്തവർ ആചരിക്കുന്നത് .

ഉയിര്‍ത്തെഴുന്നേല്‍പ്പിന് തൊട്ടുമുമ്പുള്ള ഈ ദിനം വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനാപൂര്‍വമാണ് ആചരിക്കുക. മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം  ദുഃഖവെള്ളിയായി കാണുന്നത് . ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന് ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കുന്നുണ്ട്.

പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്‌നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. ഞായർ  ഈസ്റ്ററോടെ വലിയ നൊയമ്പ് കാലത്തിന് പരിസമാപ്തിയാകും.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പലപ്പുഴ പാൽപ്പായസത്തിനു വില കൂടും: ലിറ്ററിന് 260 രൂപ വർധിപ്പിക്കാൻ തീരുമാനം

ആലപ്പുഴ:  അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീത്രത്തിൽ പാൽപ്പായസത്തിന്റെ വില ലിറ്ററിന് 260 രൂപയായി വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. നിലവിൽ 160 രൂപയാണ്. പത്തുകൊല്ലം മുൻപാണ് നിരക്കു വർധിപ്പിച്ചത്. ദിവസവും 30 ശതമാനം പായസം...

പ്രധാനമന്ത്രിക്ക് ഘാനയുടെ പരമോന്നത ദേശീയ ബഹുമതി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ ബഹുമതിയായ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' സമ്മാനിച്ചു.ഘാനയുടെ പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമയാണ് ബഹുമതി നൽകി...
- Advertisment -

Most Popular

- Advertisement -