Monday, March 3, 2025
No menu items!

subscribe-youtube-channel

HomeEducationസിവിൽ സർവീസ്...

സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ ജൂൺ 16ന്

തിരുവനന്തപുരം : വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ 16ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 61 കേന്ദ്രങ്ങളിലായി ഏകദേശം 23666 പേരാണ് പരീക്ഷ എഴുതുന്നത്.

പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. ഇ-അഡ്മിറ്റ് കാർഡിൽ (ഹാൾടിക്കറ്റ്) അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കൂ. ഇ-അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ-അഡ്മിറ്റ് കാർഡിൽ പരാമർശിക്കുന്ന ഒറിജിനൽ ഐഡന്റിറ്റി കാർഡും കൈയ്യിൽ കരുതണം. കറുത്ത ബാൾപോയിന്റ് പേന കൊണ്ടു മാത്രമെ ഉത്തരസൂചിക പൂരിപ്പിക്കാവൂ. ബാഗുകൾ, മൊബൈൽഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലൂടൂത്ത് / ഐറ്റി ഉപകരണങ്ങൾ പരീക്ഷാഹാളിലോ, പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർഥിയെയും പുറത്തു പോകാൻ അനുവദിക്കില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണ്ണക്കടത്ത് : ശശി തരൂരിന്റെ പേഴ്‌സണൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി ; ദുബായിൽ നിന്ന് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ശശി തരൂർ എം പി യുടെ പിഎ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം....

യുഎസിലെ മാന്ദ്യഭീതി : കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി

മുംബൈ : യുഎസിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോളതലത്തില്‍ വ്യാപിച്ചതോടെ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിടുന്നു.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1,650 പോയന്റിലേറെ തകര്‍ന്ന് 78,580 ത്തിലെത്തി. നിഫ്റ്റിയും 510 പോയന്റ് ഇടിഞ്ഞ്...
- Advertisment -

Most Popular

- Advertisement -