തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാളാഘോഷത്തിനിടെ നടന്ന സംഘര്‍ഷത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു.ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്.ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ടെക്നോ പാർക്കിന് എതിർവശത്തുള്ള ബിയർ പാർലറിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഘർഷം.പിറന്നാൾ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തർക്കത്തിലാവുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഷമീം,ജിനോ, അനസ് എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.