പത്തനംതിട്ട: മകര സംക്രമസന്ധ്യയിൽ ശബരിമല ശ്രീഅയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങളും വഹിച്ചു കൊണ്ടുള്ള ഘേഷയാത്ര കടന്നു പോകുന്ന പ്രധാന പഞ്ചായത്തായ ചെറു കോൽപ്പുഴയിലെ പാത ശുചീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി.
തിരുവാഭരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പേരുച്ചാലിൽ നടന്ന ശുചികരണ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് അജിന നജീബ് ഉത്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാർ എസ് ഹരിദാസ് , മുൻ എം എൽ എ മാലേത് സരളാദേവി എന്നിവർ പങ്കെടുത്തു.






