ന്യൂഡൽഹി : സമുദായ സംഘടനകളോട് കോൺഗ്രസിന് ബഹുമാനമാണെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. എൻഎസ്എസിന് എതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ല. പരസ്യമായി കോൺഗ്രസ് ഒന്നും പറയേണ്ടതില്ല. സമുദായ സംഘടനകൾക്ക് അവരുടേതായ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.