എറണാകുളം : കളമശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. അയൽവാസിയായ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.4 മാസത്തിനിടയിൽ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. പൊലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. കളമശ്ശേരി സ്വദേശിയായ യുവാവ് ഒളിവിലാണ്.






