Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsAdoorവിദ്യാർഥിനിയെ ശല്യപ്പെടുത്തിയെന്ന്...

വിദ്യാർഥിനിയെ ശല്യപ്പെടുത്തിയെന്ന് പരാതി: അന്വേഷിക്കാനെത്തിയ പൊലീസിന് മുൻപിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടൂർ : 16 വയസുള്ള വിദ്യാർഥിനിയെ ശല്യപ്പെടുത്തുകയാണെന്ന പരാതി അന്വേഷിക്കാൻ പൊലീസ് എത്തിയപ്പോൾ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. തട്ട മങ്കുഴി ജീവാലയം ഐ എച്ച്ഡിപി കോളനിയിൽ ജോസ് (40) ആണ് കറിക്കത്തി ഉപയോഗിച്ച് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് 12 നായിരുന്നു സംഭവം

സമീപവാസിയായ വിദ്യാർഥിനിയെ ജോസ് നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയോട് ഇയാൾ നിരന്തരം പ്രേമാഭ്യർഥന നടത്തി വരികയും ചെയ്തു. കഴിഞ്ഞ ദിവസം കുട്ടി വസ്ത്രം മാറുന്നത് ഇയാൾ ഒളിഞ്ഞു നോക്കിയെന്ന് കുട്ടി സ്കൂളിലെത്തി അധ്യാപകരോട് പരാതിപ്പെട്ടിരുന്നു.

അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനേ തുടർന്ന് കൊടുമൺ പൊലീസ് ഇയാളെ അന്വേഷിച്ച് വീട്ടിൽ എത്തി.ഈ സമയം കതകടച്ച് അകത്തിരുന്ന ജോസ് കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. പൊലീസ് ഉടൻ തന്നെ കതക് ചവിട്ടിപ്പൊളിച്ച് ഇയാളെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രതി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാസപ്പടി കേസ് : വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കമ്പനികാര്യ മന്ത്രാലയം

ന്യൂഡൽഹി : മാസപ്പടി കേസിൽ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി .വീണ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. സിഎംആർഎൽ –...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2047ലേക്കുള്ള റോഡ് മാപ്പാകും ബജറ്റ് എന്ന്‌...
- Advertisment -

Most Popular

- Advertisement -