ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാലിനു ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് മുഖപ്പിൽ സീനത്തിന്റെ (58) വലതുകാലിന്റെ തള്ളവിരലിനോടു ചേർന്നുള്ള രണ്ടു വിരലുകളാണ് മുറിച്ചത്.
കാലിൽ ആണി കയറിയതിനെ തുടർന്നാണ് സെപ്റ്റംബർ 29ന് സീനത്ത് മെഡിക്കൽ കോളജിൽ അഡ്മിറ്റായത്.എന്നാൽ രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടാതെയാണ് തള്ളവിരലിനോടു ചേർന്നുള്ള രണ്ടു വിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ പറയുന്നു.സംഭവത്തിൽ ബന്ധുക്കൾ സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകി.ഗുരുതര പ്രമേഹബാധിതയായ രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടതു തന്നെയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് വിശദീകരിക്കുന്നു.






