Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsശസ്ത്രക്രിയക്കിടെ മുറിവിൽ...

ശസ്ത്രക്രിയക്കിടെ മുറിവിൽ ഗ്ലൗസ് തുന്നിചേർത്തെന്ന് പരാതി :ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം : ശസ്ത്രക്രിയക്കിടെ കയ്യുറ മുറിവിൽ തുന്നിച്ചേർത്തതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെയാണ് ആരോപണം. എന്നാൽ ഇത് ചികിത്സാപിഴവില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവിൽ ഗ്ലൗസ് ചേർത്തുവച്ച് തുന്നിയെന്നാണ് ആരോപണം.സംഭവത്തിൽ നെടുമങ്ങാട് സ്വദേശിയായ ഷിനു പോലീസിൽ പരാതി നൽകി.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 8 മണിക്കായിരുന്നു ശസ്ത്രക്രിയ.12 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി മടങ്ങി.രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് സ്റ്റിച്ച് ഇട്ട ഭാഗത്ത് കയ്യുറയും തുന്നിച്ചേർത്തായി കണ്ടതെന്നും പരാതിയിൽ പറയുന്നു.

എന്നാൽ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും ആശുപത്രി അധികൃതർ അറിയിച്ചു .അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് സ്കൂളിൽ സംഘർഷം : മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറം : പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിൽ വിദ്യർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു.ഉച്ചയോടെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലാണ് സംഘർഷം നടന്നത്.കുട്ടികളുടെ...

വഖഫ് ബിൽ : ബിജെപി പത്തനംതിട്ട മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി

പത്തനംതിട്ട : വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയ നരേന്ദമോദി സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ നടത്തിയ ആഹ്ളാദ പ്രകടനവും മധുരവിതരണവും ബിജെപി ജില്ലാ...
- Advertisment -

Most Popular

- Advertisement -