Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsസ്ഥാനാര്‍ഥി നിര്‍ണയത്തില്‍...

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌ : സര്‍വേ ഫലം നിര്‍ണായക പങ്ക് വഹിക്കും

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് ഒന്നിലധികം സര്‍വേകളുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതിനകം മൂന്ന് റൗണ്ട് സര്‍വേകള്‍ പൂര്‍ത്തിയാക്കി. അവസാന റൗണ്ട് സര്‍വേ ആണ് ഇപ്പോള്‍ നടക്കുന്നത്. ഈ സര്‍വേ ഫലം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.

പൊതുജനങ്ങളുടെ പള്‍സ് അറിയുന്നതിനായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലു മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആദ്യ റൗണ്ട് സര്‍വേ നടത്തി. രണ്ടാമതും മൂന്നാമതും കനുഗൊലു തന്നെ ഏര്‍പ്പാടാക്കിയ ഏജന്‍സികളാണ് സര്‍വേ നടത്തിയത്.

തെരഞ്ഞെടുപ്പ് സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനും സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളിലെ കലഹം ഇല്ലാതാക്കുന്നതിനുമാണ് നേതൃത്വം ഇത്തവണ ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളെ ആശ്രയിക്കുന്നതെന്നാണ് സൂചന. വിജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ നോക്കി തെരഞ്ഞെടുക്കുന്നതിനും പൊതുജനാഭിപ്രായം കണക്കാക്കുന്നതിനുമായി ഈ ഏജന്‍സികളില്‍ നിന്ന് വിശദമായ വിവരങ്ങളും എടുക്കുന്നുണ്ട്. ഒന്നിലധികം സര്‍വേകള്‍ പരിശോധിക്കുന്നതിലൂടെ പൊതുജന സ്വീകാര്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ സഹായകരമാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വാസം.

മധുസൂദനന്‍ മിസ്ത്രി നയിക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി ജനുവരിയില്‍ തലസ്ഥാനത്ത് എത്തിയപ്പോള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിക്കൊപ്പം പൂര്‍ത്തിയായ മൂന്ന് സര്‍വേകളിലും മുന്നിലെത്തിയ നേതാക്കളുമായി അഭിമുഖം നടത്തി. പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പ്രമുഖ നേതാക്കന്‍മാരില്‍ നിന്നും ഓരോ മണ്ഡലത്തിലേയും സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളും സര്‍വേയിലൂടെ ശേഖരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

താനൂര്‍ ബോട്ട് അപകടം: പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 16 നും 18 നും ആലപ്പുഴയിൽ

ആലപ്പുഴ : താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി.കെ മോഹനന്‍ കമ്മിഷന്‍   ജില്ലയില്‍ സെപ്റ്റംബര്‍ 16 നും 18 നും പബ്ലിക് ഹിയറിംഗ് നടത്തും. 16 ന് ഉച്ചയ്ക്ക് 2.30 ന്...

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം: നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിൽ  വന്‍ തീപിടിത്തം. ഇന്ന് രാവിലെ 6.30 ആയിരുന്നു സംഭവം. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം...
- Advertisment -

Most Popular

- Advertisement -