Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅർത്തുങ്കൽ മത്സ്യബന്ധന...

അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ  മൂന്നാം ഘട്ട നിർമ്മാണോദ്ഘാടനം നാളെ

ആലപ്പുഴ : ചേർത്തല നിയോജക മണ്ഡലത്തിലെ അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ മൂന്നാം ഘട്ട നിർമ്മാണോദ്ഘാടനം നാളെ (30) ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും. അർത്തുങ്കൽ ഹാർബർ പരിസരത്ത് നടക്കുന്ന ചടങ്ങിൽ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.

കേന്ദ്ര മത്സ്യബന്ധന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് മുഖ്യ പ്രഭാഷണം നടത്തും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ , കെ.സി.വേണുഗോപാൽ എം.പി. എന്നിവർ മുഖ്യാതിഥികളാകും.

അർത്തുങ്കൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ നിരന്തര അഭ്യർത്ഥന പ്രകാരം 1991 ലാണ് അർത്തുങ്കൽ ഫിഷ് ലാൻഡിങ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. അർത്തുങ്കൽ ഫിഷ് ലാൻഡിങ് സെൻ്റർ ഫിഷിങ് ഹാർബറായി മാറ്റുന്നതിനായുള്ള ആദ്യ ഘട്ട പ്രവൃത്തികൾക്ക് സുനാമി പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതനുസരിച്ച് 140മീറ്റർ നീളത്തിൽ രണ്ട് പുലിമുട്ടുകളും മറ്റ് അത്യാവശ്യ അനുബന്ധ പ്രവൃത്തികളും  നേരത്തെ പൂർത്തീകരിച്ചിരുന്നു.

രണ്ടാം ഘട്ട വികസന പ്രവൃത്തികൾക്കായി 2012ൽ 75% കേന്ദ്ര ധന സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതനുസരിച്ച് വടക്കേ പുലിമുട്ട് 260 മീറ്റർ വരെ, തെക്കേ പുലിമുട്ട് 510മീറ്റർ, മറ്റ് അത്യാവശ്യ അനുബന്ധ പ്രവൃത്തികൾ എന്നിവ പൂർത്തീകരിച്ചിരുന്നു.30 ശതമാനത്തോളം പദ്ധതികളുടെ പൂർത്തീകരണം നടത്തിയിട്ടുണ്ട്.

മൂന്നാം ഘട്ട പ്രവൃത്തികൾക്കായി 100 ശതമാനം തിരിച്ചടവുളള കേന്ദ്ര സർക്കാർ ഫിഷറീസ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ്റ് ഫണ്ടിൽ ഉൾപ്പെടുത്തി  150.73 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട് 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

ന്യൂഡൽഹി : സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തപ്പെട്ടതായി റിപ്പോർട്ടുകൾ . ക്രിപ്റ്റോകറൻസി സംബന്ധിച്ച വീഡിയോകൾ കോടതിയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.യുഎസ് കമ്പനിയായ റിപ്പിൾ ലാബ്സിന്റെ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട വിഡിയോകളാണ് പ്രചരിക്കുന്നത്.സുപ്രീം കോടതിയിലെ...

മകരവിളക്ക് : കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കും – ജില്ലാ കലക്ടര്‍

പത്തനംതിട്ട : മകരവിളക്ക്കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കി വിലയിരുത്തലും നടത്തിയശേഷമാണ് തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്. ളാഹ സത്രം, പഞ്ഞിപ്പാറ, ഇലവുങ്കല്‍,...
- Advertisment -

Most Popular

- Advertisement -