Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ കൺട്രോൾ...

കേരളത്തിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം : അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുണ്ടെങ്കിൽ കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം.

സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in.

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നമ്പർ), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും

തിരുവല്ല : കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും  ആഘോഷിച്ചു. കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് അനുരാധ സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന വാർഷികാഘോഷം പത്തനംതിട്ട ജില്ലാ പഞ്ചായത്ത്...

കുവൈറ്റ് തീപിടുത്തം : തോമസ് പി ഉമ്മന്റെ കുടുംബത്തിന് ധനസഹായം കൈമാറി

തിരുവല്ല:  കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീ പിടുത്തത്തിൽ മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് പി ഉമ്മന്റെ  കുടുംബത്തിനുള്ള ധനസഹായം ആരോഗ്യ മന്ത്രി വീണാ ജോർജ്  കൈമാറി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും...
- Advertisment -

Most Popular

- Advertisement -