കൊച്ചി : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ സമാധിയുമായി ബന്ധപ്പെട്ട് മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ച് ഹൈക്കോടതി.മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആണെന്ന് നിഗമനത്തിൽ കോടതിക്ക് എത്തേണ്ടിവരും. അതുമായി ബന്ധപ്പെട്ട് പൊലീസും സർക്കാരും നടത്തുന്ന അന്വേഷണത്തിൽ കോടതി ഇടപെടാൻ ആകില്ല.കോടതി പറഞ്ഞു .
കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി .കല്ലറ തുറക്കണമെന്ന ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോപൻ സ്വാമിയുടെ കുടുംബം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ഹർജിയിൽ ജില്ലാ കലക്ടർക്ക് കോടതി നോട്ടിസ് അയച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.