ന്യൂഡൽഹി : തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി.കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാനെ ഇനി ബാക്കിയുള്ളൂവെന്ന് സൂപ്രീംകോടതി പരിഹസിച്ചു.രാജ്യത്തെ തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരിഹാസ പരാമർശം .
മൃഗസ്‌നേഹികൾക്ക് വേണ്ടി കപിൽ സിബൽ ആണ് വാദിച്ചത് .നായകളുടെ പെരുമാറ്റം മുൻകൂട്ടി അറിയാൻ പറ്റാത്തതിനാൽ സ്‌കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു .തെരുവുനായകളെ കുറിച്ച് വേവലാതി മറ്റ് മൃഗങ്ങളുടെ കാര്യത്തിൽ കാണിക്കാത്തതെന്താണ് കോടതി കപിൽ സിബലിനോട് ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട് കക്ഷികളായവരുടെ വാദമാണ് ഇപ്പോള്‍ സുപ്രീം കോടതി കേള്‍ക്കുന്നത്.കേരളത്തിൽ നായ കടിയേറ്റ് മരിച്ച അഭിരാമിയുടെ അമ്മയുടെ അഭിഭാഷകനും ഇന്ന് വാദിച്ചിരുന്നു .സംസ്ഥാനങ്ങളോട് ഇതുവരെ സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിലെ വാദം നാളെയും തുടരും.






