Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiമഞ്ഞുമ്മൽ ബോയ്സ്...

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ അക്കൗണ്ട് കോടതി മരവിപ്പിച്ചു

എറണാകുളം:മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടു.അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് .ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും പാർട്ണർ ഷോൺ ആന്‍റണിയുടെയും നാൽപതുകോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിക്കാൻ ഉത്തരവിട്ടത്.സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നാണ് സിറാജിന്റെ പരാതി.

ആഗോള തലത്തിൽ സിനിമ ഇതുവരെ 220 കോടി രൂപ കളക്‌ഷൻ നേടിയിട്ടുണ്ടെന്നും എന്നാൽ നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത നിർമാതാക്കള്‍ പണം നൽകാതെ കബളിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുളമ്പുരോഗ-ചർമ്മ മുഴ വാക്‌സിനേഷൻ ആഗസ്റ്റ് 5 നു ആരംഭിക്കും

തിരുവനന്തപുരം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് അഞ്ചാം ഘട്ടത്തിന്റെയും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്റെയും സംയുക്ത വാക്‌സിനേഷൻ യജ്ഞം...

ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് എസ്.ബി.ഐയുടെ സി.എസ്.ആർ ഫണ്ട്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സേവന വിഭാ​ഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിക്ക് ആംബുലൻസ് വാങ്ങുന്നതിനുള്ള തുക എസ് ബി ഐ സി എസ് ആർ ഫണ്ടിൽ നിന്ന് കൈമാറി. ആർദ്രയുടെ 25ാം...
- Advertisment -

Most Popular

- Advertisement -