വാഷിംഗ്‌ടൺ : ട്രംപിന് ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി. യുഎസ് പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് ഉത്തരവുകൾ തടയാനുള്ള ഫെഡറൽ ജഡ്ജിമാർക്ക് തടയാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു .ഫെഡറൽ കോടതികൾ എക്സിക്യൂട്ടീവ് സംവിധാനത്തിന്റെ മുകളിലല്ലെന്നും കോൺഗ്രസ് നൽകിയ അധികാരത്തിന് അനുസരിച്ച് കേസുകൾ പരിഹരിക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും കോടതി പറഞ്ഞു . ജന്മാവകാശ പൗരത്വം റദ്ദാക്കി ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് തടഞ്ഞതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് നിര്‍ണായക വിധി.