Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamചെറുവള്ളി എസ്റ്റേറ്റിൽ...

ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കൾ കൂട്ടത്തോടെ ഇടിമിന്നലേറ്റ് ചത്ത നിലയിൽ

കോട്ടയം :  ചെറുവള്ളി എസ്റ്റേറ്റിൽ അഴിച്ചുവിട്ടു വളർത്തുന്ന പശുക്കൾ കൂട്ടത്തോടെ ഇടിമിന്നലേറ്റ് ചത്ത നിലയിൽ. 12 പശുക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പശുക്കൾ ചത്തത് ഇടിമിന്നൽ ഏറ്റാണെന്ന് പോസ്റ്റുമോട്ടത്തിൽ സ്ഥിരീകരിച്ചതായി ജില്ലാ വെറ്റിനറി ഓഫീസർ ഡോ.ജോജി മാത്യു അറിയിച്ചു.

പശുക്കൾ കൂട്ടത്തോടെ ചത്തുകിടന്നതിന് സമീപം ഒരു മരത്തിലും തറയിലും ഇടിവെട്ടേറ്റത്തിന്റെ ലക്ഷണങ്ങളുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തിയായതോടെ പശുക്കളെ കൂട്ടത്തോടെ മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ചുമൂടി. ബുധനാഴ്ച വൈകിട്ട് മേഖലയിൽ ഇടിമിന്നലും കനത്ത മഴയുമായിരുന്നു. നൂറു കണക്കിന് പശുക്കളെയാണ് ചെറുവള്ളി എസ്റ്റേറ്റിൽ അഴിച്ചുവിട്ട് വളർത്തുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇട്ടിയപ്പാറ ബൈപ്പാസ് ജംഗഷനു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു:  ആർക്കും പരിക്കില്ല

പത്തനംതിട്ട : റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് ജംഗഷനു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു.  ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു .ഞാറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു  അപകടം ഉണ്ടായത്. അങ്ങാടി...

ശബരിമല തീര്‍ഥാടനം : നാലമ്പലങ്ങള്‍ക്കുള്ളില്‍ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ചു

പത്തനംതിട്ട : ശബരിമല തീര്‍ഥാടനം 2026-27 കാലയളവില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ നാലമ്പലങ്ങള്‍ക്കുള്ളില്‍ ഫോട്ടോഗ്രാഫിയും വീഡിയോ ചിത്രീകരണവും നിരോധിച്ച് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ഉത്തരവായി. സുരക്ഷ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട...
- Advertisment -

Most Popular

- Advertisement -