കണ്ണൂർ : കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച് ഓടിയ നഗരസഭയിലെ സിപിഐഎം കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ.വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവൻ മാല പൊട്ടിച്ചത് .77 കാരിയായ ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.
ജാനകി അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് ഹെൽമെറ്റ് ധരിച്ച ഒരാൾ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തു.സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറിൽ പോകുന്ന മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തി .വാഹനം കേന്ദ്രീകരിച്ച് രണ്ട് ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷിലേക്ക് എത്തിയത് .രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം






