Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസിപിഎം പത്തനംതിട്ട...

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. ലോക് സഭാ തിരഞ്ഞെടുപ്പിൽ  മണ്ഡലത്തിലുണ്ടായ പരാജയം യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉയർന്നു.

മുഖ്യമന്ത്രിയുടെ പെരുമാറ്റം ഭരണ വിരുദ്ധ വികാരമായി പ്രതിഫലിച്ചുവെന്നും  ഇത് തിരിച്ചറിയാതെയും മനസ്സിലാക്കാതെയുമാണ് സർക്കാർ പ്രവർത്തിച്ചെതെന്നും വിമർശനം ഉയർന്നു. നേതാക്കളുടെ മക്കൾ കച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം അപമതിപ്പുണ്ടാക്കി. പെൻഷൻ കുടിശ്ശിക ഒരു വിഭാഗത്തെ എതിരാക്കിയെന്നും വിമർശനമുണ്ട്.

നവകേരള സദനത്തിനായുള്ള ഉള്ള പണപ്പിരിവിൽ വ്യക്തതയില്ലാത്തത് ക്ഷീണമായി മാറിയെന്നും വകുപ്പ് കൈകാര്യം ചെയ്യുന്നതിലും ജനങ്ങളോട് ഇടപെടുന്നതിലും മന്ത്രിമാർ തികഞ്ഞ പരാജയമാണെന്നും വിമർശനം ഉയർന്നു. മന്ത്രി വിഎൻ വാസവൻ, കേന്ദ്ര കമ്മിറ്റി അംഗം ടിഎം തോമസ് ഐസക്ക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു  സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. ഈ യോ​ഗത്തിലാണ് സർക്കാരിനെതിെരെ വിമർശനമുയർന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നൈയിൽ ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്

ചെന്നൈ : ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ചരക്ക് തീവണ്ടിയിൽ എക്സ്പ്രസ് ട്രെയിൻ ഇടിച്ച് അപകടം .അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. ചെന്നൈയ്‌ക്ക് സമീപം തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് അടുത്ത്‌ ഇന്നലെ രാത്രി എട്ടരക്കാണ്...

Kerala Lotteries Results : 18-02-2025 Sthree Sakthi SS-455

1st Prize Rs.7,500,000/- (75 Lakhs) SL 678890 (IRINJALAKKUDA) Consolation Prize Rs.8,000/- SA 678890 SB 678890 SC 678890 SD 678890 SE 678890 SF 678890 SG 678890 SH 678890 SJ...
- Advertisment -

Most Popular

- Advertisement -