Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയുടെ വിദേശകാര്യ...

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം

ന്യൂഡൽഹി : ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം. ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെയാണ് മിസ്രിക്കും പെൺമക്കൾക്കുമെതിരെ അധിക്ഷേപ വാക്കുകളും ട്രോളുകളുമായി സൈബർ ആക്രമണം നടന്നത് . വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ അഴിച്ചുവിടുന്നത്.

അഭിഭാഷകയായ മിസ്രിയുടെ മകളുടെ പൗരത്വവും റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി അവർചെയ്ത നിയമസഹായവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ കമന്റുകൾ ഇട്ടത് . സൈബർ അധിക്ഷേപം രൂക്ഷമായതോടെ വിക്രം മിസ്രിയുടെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്. അതേസമയം , മിസ്രിയെ പിന്തുണച്ച് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പോക്സോ കേസ് ; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട് : പോക്സോ കേസിൽ പ്രതിയായ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. മുൻകൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി...

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് ജാമ്യം

ന്യൂഡൽഹി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു .ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാകുന്നതു വരെയാണ് ജാമ്യം. കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു അനുശാന്തി....
- Advertisment -

Most Popular

- Advertisement -