തിരുവനന്തപുരം : തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി വരും മണിക്കൂറിൽ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു .തെക്കു കിഴക്ക് അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് .
നവംബർ 11-ാം തീയതി വരെ മഴ തുടരുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയുണ്ടാകും. മലയോര മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.