Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamദനഹാ പെരുന്നാൾ ആചരിച്ചു

ദനഹാ പെരുന്നാൾ ആചരിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ദനഹാ പെരുന്നാൾ ആചരിച്ചു. യേശുക്രിസ്തുവിന്റെ മാമോദീസായാണ് ദനഹാ പെരുന്നാളായി ആഘോഷിക്കുന്നത്. സഭയുടെ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടന്നു.

മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അമനയിൽ ദനഹാ പെരുന്നാൾ ശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ സഹകാർമ്മികനായി.

നാളെ( 7) വിശുദ്ധ യൂഹാനോൻ മാംദാനായുടെ പുകഴ്ച്ചപ്പെരുന്നാൾ. ദേവലോകം അരമനയിൽ രാവിലെ 7ന് വിശുദ്ധ കുർബാന  ഫാ യാക്കോബ് റമ്പാൻ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തരിശു നിലത്തിൽ നൂറുമേനി ; കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു 

എടത്വാ : പതിറ്റാണ്ടുകളായി തരിശു കിടന്ന പുഞ്ചനിലത്തിൽ ഇക്കുറി നൂറുമേനി വിളയിച്ച് കർഷകർ. നാലു മാസത്തെ കാത്തിരിപ്പിനൊടുവിൽ ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്തിലെ ആദ്യത്തെ  കൊയ്ത്ത് ഉത്സവം വ്യാഴാഴ്ച നടന്നു. തലവടി പഞ്ചായത്ത് ആറാം...

നമ്മിലെ ഉണർവ്വ് മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കണം: റവ. ഡോ. രാജാസിംങ്ങ്

തിരുവല്ല:  ക്രൂശിതനായ ക്രിസ്തുവിന്റെ മഹത്വം മറ്റുള്ളവരിലേക്ക് പകരപ്പെടാനും  ദൈവീക ഉണർവിലൂടെ നമുക്ക് കഴിയണമെന്നും, ജീവന്റെ  ഉറവിടമായ യേശുവിലൂടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യനെ പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്തുമെന്നും റവ. ഡോ. രാജാസിംങ്ങ്. സെൻറ്...
- Advertisment -

Most Popular

- Advertisement -