Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalവനിതാ ഡോക്ടറുടെ...

വനിതാ ഡോക്ടറുടെ മരണം : ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും മാറ്റി

കൊൽക്കത്ത : കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിക്കുന്നവരുടെ ആവശ്യപ്രകാരം ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും മാറ്റി.പുതിയ പ്രിൻസിപ്പൽ ഡോ.സുഹൃത പോളിനെയാണ് നിയമനം ലഭിച്ച് 10 ദിവസത്തിനുള്ളിൽ നീക്കം ചെയ്തത്. മുന്‍ പ്രിന്‍സിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവച്ചതിനെ തുടര്‍ന്ന് 12–ാം തീയതിയാണ് ഇവർ ചുമതലയേറ്റത്.

ഈ മാസം 15ാം തിയതി ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായപ്പോൾ അഡ്മിനിസ്‌ട്രേറ്റീവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രതിഷേധസമരം നടത്തുന്നവർ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം സ്വാസ്ത്യ ഭവനിലേക്ക് വിദ്യാർഥികളും റസിഡന്റ് ഡോക്ടര്‍മാരും മാര്‍ച്ച് നടത്തിയിരുന്നു. തുടർന്നാണ് പ്രിന്‍സിപ്പൽ ഡോ.സുഹൃത പോൾ,വൈസ് പ്രിന്‍സിപ്പലും ഹോസ്പിറ്റല്‍ സൂപ്രണ്ടുമായ ബുള്‍ബുള്‍ മുഖോപാധ്യായ,ഹൃദ്രോഗ വകുപ്പ് മേധാവി അരുണാഭ ദത്ത ചൗധരി എന്നിവരെ പിരിച്ചു വിട്ടത്.ഡോ.സുഹൃത പോളിന് പകരം മാനസ് ബന്ദോപാധ്യായ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ചുമതല ഏറ്റെടുക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്.ഡിസംബര്‍ 13 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. തിരുവനന്തപുരം,...

Kerala Lotteries Results : 21-10-2025 Sthree Sakthi SS-490

1st Prize Rs.1,00,00,000/- SG 638137 (KASARAGOD) Consolation Prize Rs.5,000/- SA 638137 SB 638137 SC 638137 SD 638137 SE 638137 SF 638137 SG 638137 SH 638137 SJ 638137...
- Advertisment -

Most Popular

- Advertisement -