Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKollamവിപഞ്ചികയുടെയും കുഞ്ഞിൻ്റെയും...

വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്

കൊല്ലം : കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും ഷാർ‌ജയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു, ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു, അച്ഛൻ മോഹൻ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ കുണ്ടറ പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മ‍‍‍‍ൃതദേഹങ്ങള്‍ ഒരേ കയറിന്‍റെ രണ്ടറ്റത്ത് തൂങ്ങിയ നിലയില്‍ ഷാർ‌ജയിലെ വീട്ടിൽ കണ്ടെത്തിയത്. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് അപ്രത്യക്ഷമായതിലും വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു .നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നല്‍കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപകടത്തിൽപ്പെട്ട വാഹനം വിട്ടുനല്‍കാന്‍ കൈക്കൂലി:  എസ്‌ഐയ്ക്ക് സസ്‌പെന്‍ഷൻ

കൊച്ചി: അപകടവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെ നടപടി. മരട് ഗ്രേഡ് എസ്‌ഐ കെ ഗോപകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വാഹന ഉടമയില്‍ നിന്ന കൈക്കൂലി വാങ്ങുന്നതിനിടെ...

റെയില്‍വേ ഗേറ്റ് അടച്ചിടും

തിരുവല്ല: തിരുവല്ലായ്ക്കും  ചെങ്ങന്നൂരിനും ഇടയിലുള്ള ഓതറ റെയിൽവേ ഗേറ്റ് നാളെ (13) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങൾ മറ്റു വഴികൾ തിരിഞ്ഞു പോകണമെന്ന് റെയിൽവേ അധികൃതർ...
- Advertisment -

Most Popular

- Advertisement -