Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരീശന് തങ്ക...

ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന: ഭക്തർക്ക് ദർശിക്കാൻ അവസരം ഒരുക്കി 

ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ  വരവേൽപ്പ് നൽകി. തുടർന്നു തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു.

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്. പതിനെട്ടാംപടിക്കു മുകളിൽ ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ തങ്കഅങ്കി ഏറ്റുവാങ്ങി.

എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, എ.ഡി.എം. അരുൺ എസ്. നായർ, സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായി. തമിഴ്‌നാട് ദേവസ്വം വകുപ്പുമന്ത്രി പി.കെ. ശേഖർബാബുവും തങ്ക അങ്കി ദർശനത്തിന് എത്തിയിരുന്നു.

തുടർന്നു സോപാനത്തിൽവച്ച് തന്ത്രി കണ്ഠര് രാജീവരും മേൽശാന്തിയും അരുൺകുമാർ നമ്പൂതിരിയും സഹശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി.  6.30ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ അവസരം ഒരുക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 14-06-2025 Karunya KR-710

1st Prize : ₹1,00,00,000/- KE 510311 (PATTAMBI) Consolation Prize ₹5,000/- KA 510311 KB 510311 KC 510311 KD 510311 KF 510311 KG 510311 KH 510311 KJ 510311 KK...

മില്ല് ഉടമകൾ വ്യാഴാഴ്ച മുതൽ നെല്ല് സംഭരിക്കും

ആലപ്പുഴ: ജില്ലയിലെ കൊയ്ത നെല്ല്  വ്യാഴാഴ്ച മുതൽ സംഭരിക്കാൻ മില്ലു ഉടമകളുമായി ജില്ലാ കളക്ടറുടെ  സാന്നിധ്യത്തിൽ കളക്ട്രേറ്റിൽ കൂടിയ ഉന്നത ഉദ്യോഗസ്ഥ തല യോഗം തീരുമാനിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിനാണ്...
- Advertisment -

Most Popular

- Advertisement -