ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നടന്ന കാർ ബോംബ് സ്ഫോടനത്തിൽ ചാവേറായത് ഉമർ നബിയെന്ന് സ്ഥിരീകരിച്ചു .കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് .സ്ഫോടനം നടക്കുമ്പോൾ വാഹനത്തിൽ ഇയാൾ ഒറ്റയ്‌ക്കായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.സ്‌ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയതിനാല്‍ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല .അതിനാലാണ് ഡിഎന്‍എ പരിശോധന നടത്തിയത് .






