ന്യൂഡൽഹി : അടുത്ത വർഷം റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയ്‌ക്ക് സമീപവും കഴിഞ്ഞ ദീപാവലി ദിവസവും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതികള്‍. ഇതിനായി താനും ഉമര്‍ നബിയും ചെങ്കോട്ടയില്‍ നിരീക്ഷണം നടത്തിയിരുന്നതായി മുഖ്യപ്രതി മുസമ്മിൽ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം. ദീപാവലിക്ക് തിരക്കേറിയ സ്ഥലത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു.മുസമ്മിലിൻ്റെ മൊബൈൽ ഫോണിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്.
അതേസമയം ,സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാന ഫരീദാബാദിലെ അൽഫലാഹ് മെഡിക്കൽ കോളജിൽ പരിശോധന നടത്തി .ഡോ.ഉമർ മുഹമ്മദ്, മുസമ്മിൽ ഷക്കീൽ, ഷഹീൻ ഷാഹിദ് എന്നിവർ ജോലി ചെയ്തിരുന്നത് ഇവിടെയാണ് .ഡൽഹിയിലെ ഓഖ്‌ലയിൽ രജിസ്റ്റർ ചെയ്ത അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്. സ്‌ഫോടനത്തിന് ഉപയോഗിച്ച വെള്ള ഹ്യൂണ്ടായ് ഐ20 കാര്‍ 12 ദിവസത്തോളം കോളേജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തിരുന്നു .സഹപ്രവർത്തകർ പിടിയിലായതിന് പിന്നാലെ ഉമർ കാറുമായി പോകുകയായിരുന്നു.






